''യുവത്വം നാടുണര്‍ത്തുന്നു'' എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘത്തിന്റെ യൂണിറ്റ് സമ്മേളനത്തിന്റെ സമാപന സമ്മേളനം നവംബര്‍ 4 ന് ശനിയാഴ്ച്ച കാവപ്പുര യൂത്ത് സ്‌ക്വയറില്‍ നടക്കും നാട്ടിലെ പരമ്പരാഗത സമ്മേളനങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രൗഢമായ പദ്ധതികളോടെ സമ്മേളനം വേറിട്ടു നില്‍ക്കും.മലിനമാകുന്ന പരിസ്ഥിതിയോട് ഐക്യപ്പെടാന്‍ ശുചിത്വദിനം, ശരീരവും മനസ്സും തളര്‍ന്നുകിടക്കുന്ന രോഗികള്‍ക്ക് സ്‌നേഹ സ്പര്‍ശമായി സാന്ത്വന ദിനം , നാടിന്റെ പ്രതീകമായി പോര്‍മുഖങ്ങളില്‍ കര്‍മ്മക്കരുത്ത് കാണിക്കുന്ന യുവതക്കായി യുവസഭ, മറവികള്‍ക്കെതിരെ ഓര്‍മകള്‍ നയിക്കന്ന സമരം - പൈതൃക സംഗമം, ജനാധിപത്യ സമൂഹത്തിലെ പുസ്തക പൂമ്പാറ്റകളെ സൃഷ്ടിക്കാന്‍ എജ്യുമീറ്റ്, നാടിന്റെ ചരിത്രവും വര്‍ത്തമാനവും പറയാന്‍ സമ്മേളന ഉപഹാരം നാട്ടുണർവ്വ് ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇടപെടലുകള്‍ക്കും വേദിയാകുന്ന സമാപന സംഗമം ...... ...