സമസ്തയുടെ പിളർപ്പ്
ഓരോ സുന്നി പ്രവർത്തകനും ഇത് വായിക്കണം, അറിയണം, അറിയിക്കണം. നാം എന്തു കൊണ്ട് വേട്ടയാടപ്പെട്ടു? സമസ്ത എന്തിന് പിളർന്നു എന്ന് അറിയാത്തവർ ഇത് തീർച്ചയായും വായിക്കണം.... സമസ്തയുടെ പിളർപ്പ് ; സാഹചര്യങ്ങളും കാരണങ്ങളും കേരള മുസ്ലിംകൾക്ക് ആത്മീയമായും ഭൗതീകമായും നേതൃത്വം നൽകുന്ന ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംഭവ ബഹുലമായ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് 1989 ലെ പിളർപ്പും അനുബന്ധ സംഭവങ്ങളും. ആകസ്മികമയി ഉടലെടുത്ത തർക്കത്തിന്റെയോ യാദൃശ്ചികമായി വന്നു ചേർന്ന സാഹചര്യത്തിന്റെയോ പരിണിത ഫലമായിരുന്നില്ല മറിച്ച്, മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കഥയുടെ ക്ലൈമാക്സായിരുന്നു സമസ്തയുടെ പിളർപ്പ് . 1947ൽ രാജ്യം ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടുകയും ഭരണ സൗകര്യത്തിനായി ഭാഷാടിസ്ഥാനത്തിൻ സംസ്ഥാനങ്ങൾ രൂപീകരിക്കുകയും ചെയ്തു.കേരള സംസ്ഥാനം രൂപീകൃതമായതോടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ കേരള മുസ്ലിംകൾക്ക് ധൈഷണീകമായ മുന്നറ്റത്തിനുള്ള സാഹചര്യങ്ങൾ കൈവന്നു. ഇസ്ലാമിന്റെ പാരമ്പര്യ ആദർശങ്ങളെ തേജോവധം ചെയ്ത് കടന്നു വന്ന നവീന വാദികളെ മുസ്ലിം സമൂഹത്തിൽ നിന്നും സമ്പൂർണമായി പാർശ്വ...

Comments
Post a Comment