SYS കാവപ്പുര യൂണിറ്റ് സമ്മേളന സമാപനത്തിന് നാളെ തുടക്കം.
''യുവത്വം നാടുണര്‍ത്തുന്നു'' എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘത്തിന്റെ യൂണിറ്റ് സമ്മേളനത്തിന്റെ സമാപന സമ്മേളനം നവംബര്‍ 4 ന് ശനിയാഴ്ച്ച കാവപ്പുര യൂത്ത് സ്‌ക്വയറില്‍ നടക്കും
നാട്ടിലെ പരമ്പരാഗത സമ്മേളനങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രൗഢമായ പദ്ധതികളോടെ സമ്മേളനം വേറിട്ടു നില്‍ക്കും.മലിനമാകുന്ന പരിസ്ഥിതിയോട് ഐക്യപ്പെടാന്‍ ശുചിത്വദിനം, ശരീരവും മനസ്സും തളര്‍ന്നുകിടക്കുന്ന രോഗികള്‍ക്ക് സ്‌നേഹ സ്പര്‍ശമായി സാന്ത്വന ദിനം , നാടിന്റെ പ്രതീകമായി പോര്‍മുഖങ്ങളില്‍ കര്‍മ്മക്കരുത്ത് കാണിക്കുന്ന യുവതക്കായി യുവസഭ, മറവികള്‍ക്കെതിരെ ഓര്‍മകള്‍ നയിക്കന്ന സമരം - പൈതൃക സംഗമം, ജനാധിപത്യ സമൂഹത്തിലെ പുസ്തക പൂമ്പാറ്റകളെ സൃഷ്ടിക്കാന്‍ എജ്യുമീറ്റ്, നാടിന്റെ ചരിത്രവും വര്‍ത്തമാനവും പറയാന്‍ സമ്മേളന ഉപഹാരം നാട്ടുണർവ്വ് ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇടപെടലുകള്‍ക്കും വേദിയാകുന്ന സമാപന സംഗമം ......
അതെ... കാലുഷ്യത്തിന്റെ, അനീതിയുടെ ഇരുട്ടു പടര്‍ന്ന നിലങ്ങളില്‍ ഉള്ളം തെളിഞ്ഞ വിചാരങ്ങളുമായി നാടുണുര്‍ത്തുന്ന യുവത്വം, യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് കാവപ്പുരയുടെ മണ്ണില്‍ പുതിയ ചിത്രം തീർക്കും.
ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് കാവപ്പുര മൂസ മുസ്ലിയാർ മഖാം സിയാറത്തോടെ സമാപന സമ്മേളനത്തിന് തുടക്കും കുറിക്കും.5 മണിക്ക് ആരംഭിക്കുന്ന ബഹുജന റാലി പുതു ചരിത്രം തീർക്കും. മഹ് രിബ് നമസ്കാനന്തരം പ്രമുഖ ബുർദ്ദാ ആലാപകൻ അമീറലി ജഫനിയുടെ നേതൃത്വത്തിൽ ബുർദ്ദാ മജ്ലിസ് നടത്തും. സ്വാഗത പ്രഭാഷണം മുഹമ്മദ് സഫീർ കാവപ്പുര (യൂണിറ്റ് സെക്രട്ടറി കാവപ്പുര) നടത്തും, സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് എസ്.വൈ.എസ് കൽപകഞ്ചേരി സർക്കിൾ പ്രസിഡന്റ് സമദ് സഅദി തവളംച്ചിന ആണ്.റഹീം മാസ്റ്റർ കരുവാത്തുക്കുന്ന് യുവത്വം നാടുണർത്തുന്നു എന്ന പ്രമേയ പ്രഭാഷണം നടത്തും, പ്രമുഖ പണ്ഡിതനും എഴുത്തുകരനും പ്രഭാഷകനും മായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി ആദർശ പ്രഭാഷണം നടത്തും.വേദിയിൽ സമദ് ഹാജി (എസ്.വൈ.എസ് കൽപകഞ്ചേരി സർക്കിൾ സെക്രട്ടറി), കുഞ്ഞി മൊയ്തു കാവപ്പുര (ഐ.സി.എഫ് അബൂദാബി ) ,യാസിർ നഈമി (കാവപ്പുര മുതഅല്ലിം അസോസിയേഷൻ പ്രസിഡന്റ് ) എന്നിവർ ആശംസ പ്രസംഗം നടത്തും. പരിപാടിയിൽ നാട്ടിലെ കാരണവരെ ആദരിക്കൽ ചടങ്ങ് നടക്കും.ശേഷം ഇന്ത്യൻ മുസൽമാന്റെ ആത്മീയ തേജസ് ഖമറുൽ ഉലമ എ.പി ഉസ്താദിന്റെ ഡോക്യൂമന്ററി പ്രദർശനം ചെയ്യും. സമപന പ്രാർത്ഥനക്ക് സയ്യിദ് ഹബീബ് കോയ തങ്ങൾ നേതൃത്വം നൽകും ഫളൽ സൈനി നന്ദി പറയും.ഈ സമ്മേളനം ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ദർശിക്കാൻ ഓൺലൈൻ ചാനലായ ഇസ്ല്ലാമിക് മീഡിയ മിഷനിൽ തത്സമയ പ്രേക്ഷപണം ഉണ്ടായിരിക്കും.

Comments
Post a Comment