Posts

ഉദ്ഘാടനത്തിനോരുങ്ങി സാന്ത്വന കേന്ദ്രം

Image
സുന്നി യുവജന സംഘം ചിന്നംപടി യൂണിറ്റ് കമ്മിറ്റിയുടെ യൂത്ത് സ്ക്വയർ സാന്ത്വന കേന്ദ്രം ഉദ്ഘാടനം ഇന്ന് നടക്കും. യൂണിറ്റ് സമ്മേളന സമാപനം വൈകിട്ട് ആരംഭിക്കും.

നബിദിന ആഘോഷം അനിസ്ലാമികമോ ?

അറബി അക്ഷരമാലകൾ പഠിക്കാം

നമ്മളിൽ അധികം പേരും അറബി അക്ഷരങ്ങൾ ശരിയായ രീതിയിൽ ഉച്ചരിക്കാൻ കഴിയാത്തവരാണ്.ഇത് ഖുർആൻ ഓതുന്നതിനും മറ്റു അറബി വായിക്കുന്നതിലും ബുദ്ധിമുട്ട് വരുന്നു. താഴെ കാണുന്ന വീഡിയോ വളരെ ഉപകരിക്കും

സമസ്തയുടെ പിളർപ്പ്

Image
ഓരോ സുന്നി പ്രവർത്തകനും ഇത് വായിക്കണം, അറിയണം, അറിയിക്കണം. നാം എന്തു കൊണ്ട് വേട്ടയാടപ്പെട്ടു? സമസ്ത എന്തിന് പിളർന്നു എന്ന് അറിയാത്തവർ ഇത് തീർച്ചയായും വായിക്കണം.... സമസ്തയുടെ പിളർപ്പ് ; സാഹചര്യങ്ങളും കാരണങ്ങളും കേരള മുസ്ലിംകൾക്ക് ആത്മീയമായും ഭൗതീകമായും നേതൃത്വം നൽകുന്ന ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംഭവ ബഹുലമായ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് 1989 ലെ പിളർപ്പും അനുബന്ധ സംഭവങ്ങളും. ആകസ്മികമയി ഉടലെടുത്ത തർക്കത്തിന്റെയോ യാദൃശ്ചികമായി വന്നു ചേർന്ന സാഹചര്യത്തിന്റെയോ പരിണിത ഫലമായിരുന്നില്ല മറിച്ച്, മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കഥയുടെ ക്ലൈമാക്സായിരുന്നു സമസ്തയുടെ പിളർപ്പ് . 1947ൽ രാജ്യം ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടുകയും ഭരണ സൗകര്യത്തിനായി ഭാഷാടിസ്ഥാനത്തിൻ സംസ്ഥാനങ്ങൾ രൂപീകരിക്കുകയും ചെയ്തു.കേരള സംസ്ഥാനം രൂപീകൃതമായതോടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ കേരള മുസ്ലിംകൾക്ക് ധൈഷണീകമായ മുന്നറ്റത്തിനുള്ള സാഹചര്യങ്ങൾ കൈവന്നു. ഇസ്ലാമിന്റെ പാരമ്പര്യ ആദർശങ്ങളെ തേജോവധം ചെയ്ത് കടന്നു വന്ന നവീന വാദികളെ മുസ്ലിം സമൂഹത്തിൽ നിന്നും സമ്പൂർണമായി പാർശ്വ...

KAVAPPURA UNIT CONFERENCE LIVE

Image
                               UNIT CONFERNCE LIVE ...click here

SYS കാവപ്പുര യൂണിറ്റ് സമ്മേളന സമാപനത്തിന് നാളെ തുടക്കം.

Image
''യുവത്വം നാടുണര്‍ത്തുന്നു'' എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘത്തിന്റെ യൂണിറ്റ് സമ്മേളനത്തിന്റെ സമാപന സമ്മേളനം നവംബര്‍ 4 ന് ശനിയാഴ്ച്ച കാവപ്പുര യൂത്ത് സ്‌ക്വയറില്‍ നടക്കും                             നാട്ടിലെ പരമ്പരാഗത സമ്മേളനങ്ങളില്‍ നിന്നും വ്യത്യസ്തമായി  പ്രൗഢമായ പദ്ധതികളോടെ സമ്മേളനം വേറിട്ടു നില്‍ക്കും.മലിനമാകുന്ന പരിസ്ഥിതിയോട് ഐക്യപ്പെടാന്‍ ശുചിത്വദിനം, ശരീരവും മനസ്സും തളര്‍ന്നുകിടക്കുന്ന രോഗികള്‍ക്ക് സ്‌നേഹ സ്പര്‍ശമായി സാന്ത്വന ദിനം , നാടിന്റെ പ്രതീകമായി പോര്‍മുഖങ്ങളില്‍  കര്‍മ്മക്കരുത്ത് കാണിക്കുന്ന യുവതക്കായി യുവസഭ, മറവികള്‍ക്കെതിരെ ഓര്‍മകള്‍ നയിക്കന്ന സമരം - പൈതൃക സംഗമം, ജനാധിപത്യ സമൂഹത്തിലെ പുസ്തക പൂമ്പാറ്റകളെ സൃഷ്ടിക്കാന്‍ എജ്യുമീറ്റ്, നാടിന്റെ ചരിത്രവും വര്‍ത്തമാനവും പറയാന്‍ സമ്മേളന ഉപഹാരം നാട്ടുണർവ്വ് ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇടപെടലുകള്‍ക്കും വേദിയാകുന്ന സമാപന സംഗമം ......                               ...

സമ്മേളന പ്രചരണ വീഡിയോ കാണാം

Image

Facebook

Facebook
welcome to sunni center kavappura