ദിക്റുകള്‍
“അറിയുക; ദൈവസ്മരണ മുഖേന ഹൃദയങ്ങള്‍ക്ക് ശാന്തിയും സമാധാനവും ലഭിക്കും” എന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. “നിങ്ങളുടെ നാവുകള്‍ ദിക്റിലൂടെ പച്ചയായിരിക്കട്ടെ”യെന്ന് പ്രവാചകരും ആജ്ഞാപിക്കുന്നു. ഇതില്‍ നിന്നും ദിക്റിന്റെ മാഹാത്മ്യം ബോധ്യപ്പെടുന്നു. വ്യത്യസ്ഥ സമയങ്ങളില്‍ പാരായണം ചെയ്യേണ്ട ദിക്റുകള്‍ നബി തങ്ങള്‍ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അവ ജീവിതത്തില്‍ പക ര്‍ത്തുന്നതിലൂടെ അളവറ്റ നേട്ടങ്ങള്‍ ഇഹത്തിലും പരത്തിലും നമുക്ക് ലഭിക്കുന്നതാണ്. പ്രഭാത പ്രതോ ശങ്ങളിലും മറ്റും നിര്‍വ്വഹിക്കുന്നതിനായി പ്രവാചകര്‍(സ്വ) പഠിപ്പിച്ചു തന്ന ദിക്റുകളും പ്രാര്‍ഥനകളും പരമാവധി ജീവിതത്തില്‍ പകര്‍ത്താന്‍ നാം ഉത്സാഹിക്കണം.

Comments
Post a Comment