കാവപ്പുര;കഥ പറയുന്നു
കാവപ്പുരയുടെ മധ്യത്തിൽ തല ഉയർത്തി നിൽക്കുന്ന മസ്ജിദു റഹീമിയ്യ ഏകദേശം 1800 കാലങ്ങളിൽ ഈ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ കിഴക്കും, വടക്കും , വിശാലമായ കൃഷി സ്ഥലമായിരുന്നു. നെൽകൃഷിക്കു പുറമെ ഇവിളയും ഈ സ്ഥലങ്ങളിൽ കൃഷി ചെയ്തിരുന്നു. അക്കാലങ്ങളിൽ കൃഷിയെ മാത്രം കേന്ദ്രീകരിച്ചായിരുന്നു ജീവിതം. കാട്ടുമൃഗങ്ങളിൽ നിന്നും വളർത്തു മൃഗങ്ങളിൽ നിന്നും കവർച്ചക്കാരിൽ നിന്നും കൃഷിയെ രക്ഷിക്കാൻ ഇപ്പോൾ പള്ളി നിൽക്കുന്ന സ്ഥലത്ത് ഒരു കാവൽ പുര ഉണ്ടായിരുന്നു . കാലങ്ങൾക്ക് ശേഷം ജനവാസം അധിക്കരിക്കുകയും മറ്റു ശല്യങ്ങൾ ഇല്ലാതാകുകയും ചെയ്തപ്പോൾ ഈ കാവൽപുര കാവൽക്കാരില്ലാതെ ശുന്യമായി കിടന്നു. പിന്നീട് 1870 നു ശേഷം അക്കാലത്തെ തറവാട്ടുകാരണവരുടെ താത്പര്യത്തോടെ പ്രസ്തുത കാവൽപുര (കാവപ്പുര എന്ന നാമത്തിലായി ) വൃത്തിയാക്കി ചെറിയ നിസ്ക്കാരപ്പള്ളി രൂപത്തിലാക്കുകയും സമീപവാസികൾ നിസ്ക്കാരം ആരംഭിക്കുകയും ചെയ്തു. പിന്നീട് ഏകദ്ദേശം 1880 കാലങ്ങളിൽ വീണ്ടും പള്ളി വികസിപ്പിക്കുകയും ജുമുഅ നിസ്ക്കാരം തുടങ്ങുക്കയും ചെയ്തതോടെ കാവപ്പുര മഹല്ല് നിലവിൽ വന്നു.(ഇതിന് മുൻപ് മഹല്ല് കാനാഞ്ചേരി ആയിരുന്നു). ചരിത്രം തുടരുംബോൾ പള്ളിലെക്ക് മുദരിസ് ആയി...